വയലട കുടിവെള്ളപദ്ധതി യാഥാര്‍ഥ്യമായില്ല; ലക്ഷങ്ങള്‍ പാഴായി - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

വയലട കുടിവെള്ളപദ്ധതി യാഥാര്‍ഥ്യമായില്ല; ലക്ഷങ്ങള്‍ പാഴായി


ബാലുശ്ശേരി: വയലട പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനായി പതിനഞ്ച് വര്‍ഷംമുന്‍പ് ആരംഭിച്ച കുടിവെള്ളപദ്ധതി ഇനിയും യാഥാര്‍ഥ്യമായില്ല. വയലട റോഡരികില്‍ കുളവും പമ്പ്ഹൗസും നിര്‍മിച്ചിരുന്നെങ്കിലും ഇതിനുചുറ്റും കാട് നിറഞ്ഞിരിക്കുകയാണ്.

കുടിവെള്ളവിതരണ പൈപ്പും വൈദ്യുതി സംവിധാനങ്ങളും ഒരുക്കിയിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇവയ്ക്ക് എല്ലാറ്റിനുമായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഈ തുക പാഴായ സ്ഥിതിയാണ്. പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar