വയല്‍ നികത്തുന്നതിനെതിരെ കാന്തപുരത്ത് ജനകീയ പ്രക്ഷോഭം - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

വയല്‍ നികത്തുന്നതിനെതിരെ കാന്തപുരത്ത് ജനകീയ പ്രക്ഷോഭം


എകരൂല്‍: നീര്‍ത്തടങ്ങളും വയലുകളും മണ്ണിട്ട് നികത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കാന്തപുരം നീര്‍ത്തട സംരക്ഷണ സമിതി തീരുമാനിച്ചു. അങ്ങാടിയില്‍ മാലിന്യപ്രശ്‌നം രൂക്ഷമാവുന്നതിലും നടപടി ആവശ്യപ്പെട്ടു.

വില്ലേജ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അവഗണിച്ച് കല്ല്വീട് കുടിവെള്ള പദ്ധതിയുടെ കിണറിന് സമീപം വയല്‍ നികത്താന്‍ സ്ഥലമുടമ അനുമതി സമ്പാദിച്ചതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. 100-ലധികം കുടുംബങ്ങള്‍ക്ക് ആശ്രയമായ കുടിവെള്ള പദ്ധതിയാണിത്.

നിയമവിരുദ്ധമായി വയല്‍ നികത്തുന്നതിനുള്ള അനുമതി റദ്ദ് ചെയ്യാനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കും.

വാര്‍ഡ് അംഗം എ.പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. അജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. ഫസല്‍ വാരിസ്, സുള്‍ഫിക്കര്‍, ഇബ്രാഹിം‚, റഹീസ് എന്നിവര്‍ പ്രസംഗിച്ചു.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar