യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇനി മുതല്‍ മഹാരാക്ഷ്ട്രയിലും - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇനി മുതല്‍ മഹാരാക്ഷ്ട്രയിലും


പുണെ : യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ മഹാരാക്ഷ്ട്രയിലും. ആഗസ്റ്റ്‌ 27 ന് യു എന്‍ യുടെ സ്ഥാപക നേതാവ് ജാസ്മിന്‍ ഷാ പുണെ റീജിയണല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നഴ്സുമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക എന്ന  ഉദ്ദേശത്തോടെ 2011 ല്‍ ഒരു കൂട്ടര്‍ നഴ്സുമാര്‍ ആരംഭിച്ചതാണ്  യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ( യു എന്‍ എ ) എന്ന സംഘടന. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 

കേരളത്തില്‍ നഴ്സുമാരുടെ ശബളവര്‍ദ്ധനവ്‌ ആവശ്യപ്പെട്ടുകൊണ്ട് യു എന്‍ എ നടത്തിയ സമരം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും അതിനുശേഷം സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കുകയും ചെയ്തിരുന്നു

പുണെയില്‍ നടന്ന ചടങ്ങില്‍ നിരവധി നഴ്സുമാര്‍ പങ്കെടുത്തു.പുണെ സെന്‍ട്രല്‍ റെയില്‍വേ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഡേയ്നി ജോര്‍ജ്ജ് പ്രാര്‍ത്ഥനാഗീതവും,പ്രജോഷ് ജോണ്‍സ് വര്‍ഗീസ്‌ സ്വാഗതവും ആന്‍സി മാത്യൂ നന്ദിയും രേഖപ്പെടുത്തി.മെഴുകുതിരി തിരി തെളിയിച്ചു നഴ്സ്മാര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

പ്രസ്തുത ചടങ്ങില്‍ സുധീപ് എം വി, ഷോബി ജോസഫ്‌, സുജനപാല്‍ അച്യുതന്‍, അനീഷ്‌ മാത്യൂ, ജിബിന്‍, അഡ്വക്കറ്റ് എ കെ ഉണ്ണി, അതുല്‍ ശ്രീരാഗ് തുടങ്ങിയവര്‍ സംസാരിച്ചു.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar