യു എന്‍ എ മഹാരാക്ഷ്ട്രയില്‍, ഉദ്ഘാടനം ആഗസ്റ്റ്‌ 27 ന് - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

യു എന്‍ എ മഹാരാക്ഷ്ട്രയില്‍, ഉദ്ഘാടനം ആഗസ്റ്റ്‌ 27 ന്


പുണെ : യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ മഹാരാക്ഷ്ട്രയിലും. ആഗസ്റ്റ്‌ 27 ന് യു എന്‍ യുടെ സ്ഥാപക നേതാവ് ജാസ്മിന്‍ ഷാ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

നഴ്സുമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക എന്ന  ഉദ്ദേശത്തോടെ 2011 ല്‍ ഒരു കൂട്ടര്‍ നഴ്സുമാര്‍ ആരംഭിച്ചതാണ്  യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ( യു എന്‍ എ ) എന്ന സംഘടന. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 

കേരളത്തില്‍ നഴ്സുമാരുടെ ശബളവര്‍ദ്ധനവ്‌ ആവശ്യപ്പെട്ടുകൊണ്ട് യു എന്‍ എ നടത്തിയ സമരം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും അതിനുശേഷം സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കുകയും ചെയ്തിരുന്നു. 

ഈ മാസം 27 ന് പുണെ സെന്‍ട്രല്‍ റെയില്‍വേ കമ്മ്യൂണിറ്റി ഹാളില്‍  വച്ച് നടക്കുന്ന ചടങ്ങില്‍ സുധീപ് എം വി, ഷോബി ജോസഫ്‌, സുജനപാല്‍ അച്യുതന്‍, അനീഷ്‌ മാത്യൂ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. 


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar