കാന്തപുരത്ത് നായശല്യം രൂക്ഷം - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

കാന്തപുരത്ത് നായശല്യം രൂക്ഷം


എകരൂല്‍: കാന്തപുരം അങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി. മദ്രസ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പ്രഭാത നടത്തക്കാര്‍ എന്നിവര്‍ക്ക് ഇത് ഭീഷണിയായി. കഴിഞ്ഞ ദിവസം കാന്തപുരം മ്അദനുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥിനി താന്നിക്കല്‍ ഫിദ ഫാത്തിമയെ നായ കടിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

തെരുവുനായ ശല്യം തടയാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാന്തപുരം കമ്മിറ്റി ആവശ്യപ്പെട്ടു. ഫസല്‍ വാരിസ് അധ്യക്ഷത വഹിച്ചു. മുനീര്‍ കെ.കെ., ഫസലുറഹ്മാന്‍ എ.പി., സുള്‍ഫിക്കര്‍ ഇബ്രാഹിം, മുഹമ്മദ് റിയാസ് എം.കെ.സി., ഫാരിസ ഹബീബ് എന്നിവര്‍ പ്രസംഗിച്ചു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar