കരിയാത്തുംപാറയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ രക്ഷിച്ചു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

കരിയാത്തുംപാറയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ രക്ഷിച്ചു


കൂരാച്ചുണ്ട്: കരിയാത്തുംപാറ പാറക്കടവില്‍ എത്തിയ വിനോദസഞ്ചാരികള്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി. നാട്ടുകാരും കൂരാച്ചുണ്ട് എസ്.ഐ. എ.കെ. സജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്നാണ് തുരുത്തില്‍ കുടുങ്ങിയ നാലംഗ സംഘത്തെ രക്ഷിച്ചത്.

കനത്തമഴയില്‍ കരിയാത്തും പാറ പുഴയില്‍ നിന്നുള്ള അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെ ടൂറിസ്റ്റുകള്‍ വെള്ളത്തില്‍ കുടുങ്ങുകയായിരുന്നു.

ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മേഖലയില്‍ ഗൈഡുകളോ, സുരക്ഷാ സംവിധാനങ്ങളോ അധികൃതര്‍ ഒരുക്കാത്തത് പ്രധാനപ്രശ്‌നമാണ്. ഒട്ടേറെ അപകടമരണങ്ങള്‍ സംഭവിച്ച മേഖലയാണിത്


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar