വിജയോത്സവം മീറ്റ് അറ്റ് ഹോം പരിപാടിക്ക് തുടക്കം - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

വിജയോത്സവം മീറ്റ് അറ്റ് ഹോം പരിപാടിക്ക് തുടക്കം


പൂനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി വിജയോത്സവം പദ്ധതിയുടെ ഭാഗമായുള്ള മീറ്റ് അറ്റ് ഹോം പദ്ധതി ആരംഭിച്ചു. പി.ടി.എ പ്രസിഡൻറ് നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഡെയ്സി സിറിയക് അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾ സ്കൂളിലെത്തുന്നതിനു പകരം അധ്യാപകർ ഗൃഹസന്ദർശനം നടത്തി വിദ്യാർഥികളുടെ പഠനാന്തരീക്ഷം വിലയിരുത്തുന്നതാണ് പദ്ധതി. പ്രയാസങ്ങളുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. വാർഡ് അംഗം എ.പി. രാഘവൻ, വിജയോത്സവം കൺവീനർ എ.പി. ജാഫർ, ടി.പി. അജയൻ, ഇ.വി. അബ്ബാസ്, കെ. അബ്ദുസ്സലീം, പി.ടി. സിറാജുദ്ദീൻ, എ.വി. മുഹമ്മദ്, ടി.പി. മുഹമ്മദ് ബഷീർ, കെ. അബ്ദുൽ ലത്തീഫ്, കെ. സാദിഖ്, വി.എച്ച്. സലാം, ഷഹന ഷെറിൻ, ടി. അബ്്ദുന്നാസർ എന്നിവർ സംസാരിച്ചു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar