പിങ്ക് പട്രോൾ സേനയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

പിങ്ക് പട്രോൾ സേനയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു


സ്ത്രീ സുരക്ഷ മുൻനിർത്തി കേരള പൊലീസ് ആരംഭിച്ച പിങ്ക് പെട്രോൾ സംവിധാനം വിജയകരമായ ഒരു വർഷം പൂർത്തീകരിച്ചു. ഈ കാലയളവിൽ മികച്ച സേവനം നടത്തിയ പിങ്ക് പട്രോൾ സേനയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുമായി ആരംഭിച്ച പിങ്ക് പട്രോൾ സംവിധാനത്തിൽ പൂര്‍ണമായും വനിതാ പൊലീസ് ഓഫീസര്‍മാരാണുള്ളത്. അടിയന്തിര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് 1515 എന്ന നമ്പറിൽ വിളിച്ചു പിങ്ക് പൊലീസിന്റെ സേവനം ആവ്യശ്യപ്പെടാവുന്നതാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എട്ട് നഗരങ്ങളിലായി 17820 ഫോണ്‍ വിളികളാണ് ഈ നമ്പറിലേക്ക് എത്തിയത്. അത്യാധുനിക സാങ്കേതികസംവിധാനങ്ങളോട് കൂടിയ വാഹനങ്ങളിലാണ് പിങ്ക് പോലീസ് പട്രോൾ നടത്തുന്നത്. സ്ത്രീകളില്‍ സുരക്ഷിതത്വബോധം വർദ്ധിപ്പിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar