യു എന്‍ എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധാത്മക കൂട്ടായ്മയും നഴ്സസ് ചങ്ങലയും സംഘടിപ്പിച്ചു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

യു എന്‍ എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധാത്മക കൂട്ടായ്മയും നഴ്സസ് ചങ്ങലയും സംഘടിപ്പിച്ചു


കോഴിക്കോട് : യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധാത്മക കൂട്ടായ്മ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍  നഴ്സ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. ശക്തമായ തലവേദന വന്ന നഴ്സിന് യഥാസമയം ചികിത്സ നല്‍കാത്തതായിരുന്നു മരണകാരണം.  കോഴിക്കോട് മാനാഞ്ചിറക്ക് ചുറ്റും ദീപം തെളിച്ചു മനുഷ്യ ചങ്ങല തീര്‍ത്തുകൊണ്ടായിരുന്നു പ്രതിഷേധം നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി നഴ്സുമാര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു. 

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് ആശുപത്രികളിലെ ഇത്തരത്തില്‍ ഉള്ള ക്രൂരതയ്ക്ക് എതിരെ ശക്തമായി അസോസിയേഷന്‍ പ്രതികരിക്കുമെന്നും എല്ലാ ആശുപത്രികള്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.  യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുനീഷ്, ജില്ലാ സെക്രട്ടറി മിനി ബോബി, എബി, സുജനപാല്‍ അച്ചുതന്‍, സുശീല തുടങ്ങിയവര്‍ സംസാരിച്ചു. 


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar