മിഠായിത്തെരുവ് ഇന്ന് തുറക്കും
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

മിഠായിത്തെരുവ് ഇന്ന് തുറക്കും


കോഴിക്കോട്: നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുശേഷം മിഠായിത്തെരുവ് വെള്ളിയാഴ്ച താത്കാലികമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. കല്ലുകള്‍ പാകുന്ന പണി ഏതാണ്ട് പൂര്‍ത്തിയായി.

ഉത്സവക്കാലത്തെ തിരക്ക് പരിഗണിച്ചാണ് മിഠായിത്തെരുവ് താത്കാലികമായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. എസ്.കെ. പൊെറ്റക്കാട്ടിന്റെ പ്രതിമമുതല്‍ മേലേപാളയം ജങ്ഷന്‍വരെയുള്ള 400 മീറ്റര്‍ റോഡാണ് കല്ലുകള്‍ പാകി മനോഹരമാക്കിയിട്ടുള്ളത്. ചെറിയ പണികള്‍ ശേഷിക്കുന്നുണ്ടെങ്കിലും യാത്രചെയ്യാന്‍ ഇതുവരെ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കും. കല്ലുകള്‍ പാകിയതിന്റെ ഇരുവശവുമുള്ള ചാലുകളുടെ മുകളില്‍ ഗ്രാനൈറ്റ് ഇടുന്ന പണി ബാക്കിയുണ്ട്.

കെ.എസ്.ഇ.ബി. ലൈന്‍, വാട്ടര്‍ അതോറിറ്റി പൈപ്പ്, ടെലിഫോണ്‍ കേബിള്‍ എന്നിവയ്ക്കുള്ള പ്രത്യേക ചാലാണിത്. പണിയുടെ അടുത്ത ഘട്ടത്തിലായിരിക്കും ഇവിടെനിന്ന് കടകളിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുക. സെപ്റ്റംബര്‍ 10-ന് ശേഷമായിരിക്കും ഇനിയുള്ള പണികള്‍ നടത്തുകയെന്ന് അധികൃതര്‍ പറഞ്ഞു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar