രക്തമൂലകോശ ദാനത്തിന്‍റെ അവബോധവുമായി മാരോ ഡോണര്‍സ് ഡേ - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

രക്തമൂലകോശ ദാനത്തിന്‍റെ അവബോധവുമായി മാരോ ഡോണര്‍സ് ഡേ


രക്തമൂലകോശദാന ബോധവല്‍ക്കരണ സന്ദേശവുമായി സൈക്കിള്‍ ചവിട്ടിയും മാരത്തോണ്‍ നടത്തിയും വേള്‍ഡ് മാരോ ഡോണര്‍സ് ഡേ ആഘോഷിച് ഒരു കൂട്ടം ആളുകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ്‌ സ്റ്റെം സെല്‍ ഡോണര്‍സ് രജിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് രക്ത ദാതാക്കളുടെ സംഘനയായ ഗിഫ്റ്റ് ഓഫ് ഹാര്‍ട്ടും ടീം മലബാര്‍ റൈഡേർസ് സൈക്കിള്‍ ക്ലബുമായി ചേര്‍ന്നാണ് സംസ്ഥാനത്ത് മാരോ ദിനമാചരിച്ചത്.

മാരോ ദിനമായ ഇന്നലെ, ബോധവല്‍ക്കരണ സന്ദേശവുമായി ടീം മലബാര്‍ റൈഡേർസ് സൈക്കിള്‍ ക്ലബ്ബ് കോഴിക്കോട് നിന്നും ഊട്ടിയിലേക്ക് സൈക്കിള്‍ യാത്ര നടത്തി. കോഴിക്കോട് ബീച്ചില്‍ ഗിഫ്റ്റ് ഓഫ് ഹാർട്ട് അംഗങ്ങളും ദാത്രി കേരള കോഡിനേറ്റേർസും ഒരുമിച്ച് നടത്തിയ മാരത്തോണ്‍ കസബ സ്റ്റേഷന്‍ സി ഐ പ്രമോദും റെഡ് എഫെം ആര്‍ ജെ മനുവും ചേര്‍ന്ന് ഫ്ലാഗ് ഓഫ്‌ ചെയ്തു. വൈകുനേരം ബീച്ചില്‍ രക്തമൂലകോശ ദാന ബോധവല്‍ക്കരണ ക്ലാസും രജിസ്ട്രഷനും സംഘടിപ്പിച്ചു.

ലോകം മുഴുവന്‍ ഒരുമിചാണ് മാരോ ഡോണര്‍സ് ഡേ ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് മാരോ ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടും 52 രാജ്യങ്ങളിലായി രക്തമൂലകോശ ദാനത്തിനു സന്നദ്ധരായി രജിസ്റ്റെര്‍ ചെയ്തിട്ടുള്ളവരും രക്തമൂലകോശങ്ങള്‍ ദാനം ചെയ്തവരുമായ 30മില്യണ്‍ ദാതാക്കള്‍ക്കളോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് മാരോ ഡോണര്‍ ഡേ ആഘോഷിക്കുന്നത്, അതോടൊപ്പം സാധാരക്കാര്‍ക്കിടയില്‍ രക്തമൂലകോശ ദാനത്തിന്‍റെ അവബോധം ഉയര്‍ത്തുവാനും.ദാത്രി ബ്ലഡ്‌ സ്റ്റെം സെല്‍ ഡോണര്‍ രെജിസ്ട്രിയാണ് ഇന്ത്യയിലെ മാരോ ദിനാചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ബീച്ചിൽ വെച്ച് നടന്ന സൈക്കിൾ യാത്ര, മാരത്തോൺ എന്നിവ എബി സാം ജോൺ, അതുല്യ കൃഷ്ണ, പ്രജീഷ് പാലാട്ട്, ധർമ്മരാജ് അമ്പാടി, റൈഹാൻകുറ്റിക്കാട്ടൂർ,സുഗിൽ ഫറോക്ക്, സാഹിർ അബ്ദുൾ ജബ്ബാർ, ബുജൈർ, കൃഷ്ണൻകുട്ടി, ജമീൽ സേട്ട്, പ്രബീഷ് വള്ളിക്കുന്ന്, ശ്രീജിത്ത് പുതുപ്പാടി, നൗഷാദ്, ഫസൽ, കിഷോർ, ശ്രീക്കുട്ടൻ, വിദ്യ കരുവിശ്ശേരി, ഷിംന പൂവ്വാട്ട് പറമ്പ്, ശ്വേത തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു…..

ഇന്ത്യയില്‍ നിന്നും 2,80,000 ആളുകള്‍ രക്തമൂലകോശ ദാനത്തിനു സന്നദ്ധരായി ദാത്രിയില്‍ രജിസ്റ്റെര്‍ ചെയ്തിട്ടുണ്ട്. 293 പേര്‍ രക്തമൂലകോശങ്ങള്‍ ദാനം ചെയ്തിട്ടുണ്ട്.കുടുംബത്തില്‍ നിന്നും ഒരു രക്തമൂല കോശ സാമ്യം ലഭിക്കാനുള്ള സാധ്യത 25% മാത്രമാണ്. കുടുംബത്തിനു പുറത്ത് നിന്നും രക്തബന്ധമില്ലാത്ത ഒരു ദാതാവിനെ കണ്ടെത്താനുള്ള സാധ്യത പതിനായിരത്തില്‍ ഒന്ന് മുതല്‍ രണ്ട് മില്യണില്‍ ഒന്ന് വരെ ആണ്.

ഇന്ത്യയില്‍ രക്തമൂലകോശ സാമ്യത്തിനായി കാത്തിരിക്കുന്നത് 1300 ഓളം രോഗികളാണ്. ബോധവല്‍ക്കരണ പരിപാടികളിലൂടെ കൂടുതല്‍ ആളുകള്‍ രക്തമൂലകോശ ദാതാക്കളായി മുന്നോട്ടു വരുമെന്നു പ്രതീക്ഷിക്കുന്നു എന്നു ദാത്രിയുടെ സ്ഥാപകനും സി ഇ ഒ യുമായ രഘു രാജഗോപാല്‍ അറിയിച്ചു.

കേരളത്തിൽ നിന്നും മൂലകോശങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന മൂന്നു വയസ്സുകാരൻ അസ്നനും മൂന്നര വയസ്സുകാരി നിയ ഫാത്തിമയും പോലെ അനവധി രോഗികള്‍ക്ക് വേണ്ടി സംസ്ഥാനത്ത് കൂടുതൽ അവബോധ പരിപാടികൾക്ക് ആഹ്വാനം ചെയ്യുകയാണ് ദാത്രി. രക്തമൂലകോശ ദാതാവായി രജിസ്റ്റെര്‍ ചെയ്യുവാന്‍: www.datri.org/join


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar