കക്കയം കരിയാത്തുംപാറയില്‍ കയത്തില്‍ വീണ് യുവാവ് മരിച്ചു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

കക്കയം കരിയാത്തുംപാറയില്‍ കയത്തില്‍ വീണ് യുവാവ് മരിച്ചു


കൂരാച്ചുണ്ട്: കക്കയം കരിയാത്തുംപാറയില്‍ വിനോദയാത്രയ്ക്കുപോയ യുവാവ് കയത്തില്‍ വീണ് മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം കൊട്ടാരം റോഡില്‍ കുണ്ടൂര്‍ മുരളീധരന്റെ മകന്‍ അഖില്‍ കുണ്ടൂര്‍ (25) ആണ് മരിച്ചത്. പാപ്പന്‍ ചാടിക്കുഴി കയത്തില്‍ വീണാണ് മരണം. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം.

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കക്കയം മേഖലയില്‍ വിനോദയാത്രയ്‌ക്കെത്തിയപ്പോള്‍ അഖില്‍ ആഴംകൂടിയ കയത്തിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. വനത്തിനുള്ളില്‍ വെള്ളച്ചാട്ടത്തില്‍നിന്ന് വെള്ളം ഒഴുകിവരുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലമാണിത്. റോഡില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്തുകൂടെയൊഴുകുന്ന വെള്ളം കക്കയം റിസര്‍വോയറിലേക്കാണ് എത്തിച്ചേരുന്നത്. നാലംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് വെള്ളത്തില്‍ ഇറങ്ങി നീന്തിയത്. മറ്റുള്ളവര്‍ സമീപത്തെ പാറക്കെട്ടുകളില്‍ ഇരിക്കുകയായിരുന്നു. ഇതിലൂടെ നടക്കുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പോലീസിനെ വിവരമറിയിച്ചത്. സുഹൃത്തുക്കള്‍ അഖിലിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും കൂരാച്ചുണ്ട് പോലീസും ചേര്‍ന്നാണ് വെള്ളത്തില്‍നിന്ന് അഖിലിനെ പുറത്തെടുത്തത്. നരിക്കുനിയില്‍നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.

തളിയാടത്ത് പുഷ്പലതയാണ് അഖിലിന്റെ അമ്മ. അര്‍ജുന്‍ കുണ്ടൂര്‍(എസ്.ബി.ഐ., കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ശാഖ) സഹോദരനാണ്.

അഖിലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച രാവിലെ നടക്കും. ശവസംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മാവൂര്‍റോഡ് ശ്മശാനത്തില്‍


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar