കല്‍ക്കെട്ട് നിലംപൊത്തി; വീടുകള്‍ക്ക് ഭീഷണിയായി - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

കല്‍ക്കെട്ട് നിലംപൊത്തി; വീടുകള്‍ക്ക് ഭീഷണിയായി


എകരൂല്‍: വീടിന്റെ സംരക്ഷണത്തിനായി കെട്ടിയ വലിയ കരിങ്കല്‍ക്കെട്ടിടിഞ്ഞ് രണ്ട് വീടുകള്‍ക്ക് ഭീഷണിയായി. എസ്റ്റേറ്റ്മുക്കിലെ പരേതനായ മഠത്തില്‍ രവിയുടെ വാര്‍പ്പു വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ആറു മീറ്ററോളം ഉയരമുള്ള മതില്‍ 10 മീറ്ററിലധികം നീളത്തില്‍ ഇടിഞ്ഞ് നിലംപൊത്തുകയായിരുന്നു. തൊട്ടുതാഴെയുള്ള കിഴക്കയില്‍ ബഷീറിന്റെ വിറകുപുരമേലും കല്ലുകള്‍ പതിച്ചു. ബഷീറിന്റെ വീടിനും ഇത് വലിയ ഭീഷണിയായി.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടടുത്ത് വലിയ ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാരും അയല്‍വാസികളും രവിയുടെ വീടിന്റെ ഒരടിമാത്രം അകലെയുള്ളതും വീടിന് സംരക്ഷണമുള്ളതുമായ മതില്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായ വീടുകണ്ട് തരിച്ചുപോയി.

ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും വില്ലേജ് ഓഫീസിലും പരാതി നല്‍കി. വീട്ടില്‍ കിടന്നുറങ്ങാന്‍ ഭയക്കുന്ന അവസ്ഥയിലാണ് ഈ കുടുംബം. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar