കോഴിക്കോട് ചെമ്പനോട്‌ വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

കോഴിക്കോട് ചെമ്പനോട്‌ വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു


                  കോൺഗ്രസ് ചെമ്പനോട്‌ വില്ലേജിൽ വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു

കോഴിക്കോട് ∙ ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട്‌ വില്ലേജ് ഒാഫിസിനു മുന്നിൽ കർഷകൻ തൂങ്ങിമരിച്ചു. ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവിൽപുരയിടത്തിൽ (ജോയ്) ആണ് മരിച്ചത്. ഭൂനികുതി സ്വീകരിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് സൂചന. വൈകിട്ട് എട്ടുമണിയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം മൃതദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയാല്‍ മാത്രമേ മാറ്റുകയുള്ളൂ എന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞതിനാല്‍ ജില്ലാ കലക്ടര്‍  സ്ഥലം സന്ദര്‍ശിക്കുകയും കുറ്റക്കാര്‍ക്കെതിരെ വില്ലേജ് അസിസ്റ്റന്റ്റ് സിരീഷിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ചെമ്പനോട്‌ വില്ലേജിൽ വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar