സൗജന്യമായി 4ജി ഫോണ് പുറത്തിറക്കി രാജ്യത്തെ ഞെട്ടിച്ച് റിലയന്സ് ജിയോ - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

സൗജന്യമായി 4ജി ഫോണ് പുറത്തിറക്കി രാജ്യത്തെ ഞെട്ടിച്ച് റിലയന്സ് ജിയോ


മുംബൈ: സൗജന്യമായി 4ജി ഫോണ് പുറത്തിറക്കി രാജ്യത്തെ ഞെട്ടിച്ച് റിലയന്സ് ജിയോ. റിലയൻസ് ജിയോ ഇന്റലിജൻസ് സ്മാർട് ഫോണാണ് അവതരിപ്പിച്ചത്. മുംബൈയില് നടന്ന ജിയോയുടെ വാര്ഷിക ജനറല് യോഗത്തിലാണ് ഫോണ് പുറത്തിറക്കിയത്. ഓഫറിന്റെ ദുരുപയോഗം തടയാന് 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുമെന്നും മൂന്നു വര്ഷത്തിനു ശേഷം ഈ പണം തിരികെ നല്കുമെന്നും റിലയന്സ് മേധാവി മുകേഷ് അംബാനി പറഞ്ഞു. ഫോൺ സാധാരണക്കാരെ ലക്ഷ്യമിട്ടെന്നും ഫോൺ പൂർണമായും ഇന്ത്യൻ നിർമിതമെന്നും അംബാനി പറഞ്ഞു.

വിപണിയിലെത്തിയതു മുതല് നാട്ടുകാരെയും മറ്റ് മൊബൈല് കമ്പനികളെയുമൊക്കെ ഞെട്ടിക്കുകയാണ് റിലയന്സ് ജിയോ. എയര്ടെല്, ഐഡിയ, വോഡഫോണ്, ബി.എസ്.എന്.എല് തുടങ്ങിയ കമ്പനികള്ക്കൊക്കെ 120 കോടിയിലധികം ഉപഭോക്താക്കളുള്ള ജിയോ കടുത്ത വെല്ലുവിളിയാണ് ഉയര്ത്തുന്നത്.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar