സ്വാതന്ത്യ്രദിനാഘോഷവും റാലിയും - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

സ്വാതന്ത്യ്രദിനാഘോഷവും റാലിയും


എകരൂൽ:ഉണ്ണികുളം ജി.യു.പി.സ്കൂളിൽ പി.ടി.എ.,എം.പി.ടി.എ, സഹകരണത്തോടെ വിദ്യാർഥികൾ സ്വാതന്ത്യ്രദിനം ആഘോഷിച്ചു. പ്രധാനാധ്യാപകൻ യു.ഉസ്സൈൻ പതാക ഉയർത്തി. ജെ.ആർ.സി.ബാഡ്ജ് ധരിപ്പിക്കലും പരേഡും നടന്നു.സയൻസ് ക്ലബ്ബ് പുറത്തിറക്കുന്ന സ്വാതന്ത്യ്രദിനപതിപ്പ് പി.കെ.സജീവൻ പ്രകാശനം ചെയ്തു. ജെ.ആർ.സി സബ്ജില്ലാ ക്വിസിലെ വിജയികൾക്ക് വികസനസമിതി ചെയർമാൻ വി.വി.ശേഖരൻ നായർ ട്രോഫി സമ്മാനിച്ചു.

പി.ടി.എ പ്രസിഡണ്ട് ജിഗേഷ് പാലക്കണ്ടി ,വി.വി.ശേഖരൻ നായർ ,പി.കെ.സജീവൻ,
എൻ.രാജീവൻ,പി.വി.ഗണേശൻ, കെ.രാജീവ്, ഷീന കിഴക്കയിൽ, ജിഷ സുധീർ , സംസാരിച്ചു.പി.ടി.എ വൈസ്പ്രസിഡന്റ് ബിജു രാജഗിരി ഉത്തർപ്രദേശിലെ ഗോരക്പൂർ ആശുപത്രിയിൽ മരണപ്പെട്ട കുഞ്ഞുങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു സംസാരിച്ചു.വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്നു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar