ബാലുശ്ശേരി ഹൈസ്‌കൂള്‍ റോഡ് ലഹരി വില്‍പ്പനക്കാരുടെ പിടിയില്‍ - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ബാലുശ്ശേരി ഹൈസ്‌കൂള്‍ റോഡ് ലഹരി വില്‍പ്പനക്കാരുടെ പിടിയില്‍


                    പ്രതീകാത്മക ചിത്രം

ബാലുശ്ശേരി: ബാലുശ്ശേരി കൈരളി റോഡ്മുതല്‍ തൊട്ടടുത്ത തിയേറ്റര്‍ വരേയുള്ള റോഡരികുകള്‍ ലഹരി വില്‍പ്പനക്കാരുടെ പിടിയില്‍. സന്ധ്യയോടെ റോഡരികില്‍ ഇടം പിടിക്കുന്ന ലഹരിവസ്തു വില്‍പ്പനക്കാര്‍ സിനിമകാണാനെത്തുന്ന യുവാക്കളെയാണ് വലയില്‍ വീഴ്ത്തുന്നത്.

അന്‍പത് രൂപ മുതല്‍ നൂറു രൂപ വരെ വിലവരുന്ന പൊതികളിലാക്കിയാണ് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത്. ഇതിനിടയില്‍ മദ്യവില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി പകല്‍ സമയങ്ങളില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നവരും സജീവമാണ്. വിവരം പലതവണ പോലീസ്, അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പനങ്ങാട് പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് ലഹരി വില്‍പ്പനസംഘങ്ങളെ കഴിഞ്ഞദിവസങ്ങളില്‍ എക്‌സൈസ് സംഘം പിടികൂടിയിരുന്നു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar