സുമനസ്സുകളുടെ സഹായംതേടി തോമസ്‌ - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

സുമനസ്സുകളുടെ സഹായംതേടി തോമസ്‌


കൂരാച്ചുണ്ട്: വട്ടച്ചിറയിലെ ടാപ്പിങ് തൊഴിലാളിയായിരുന്ന നിര്‍ധന കുടുംബനാഥന്‍ വേളാമറ്റത്തില്‍ തോമസ് നട്ടെല്ലിന് കാന്‍സര്‍ രോഗം പിടിപെട്ട് ചികിത്സാസഹായം തേടുന്നു. മൂന്ന് മാസത്തോളമായി തലശ്ശേരി റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം ചികിത്സാച്ചെലവിനും കുടുംബം പുലര്‍ത്താനും പ്രയാസപ്പെടുകയാണ്.

നാല് സെന്റ് ഭൂമിയിലെ പണിതീരാത്ത വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. തോമസിന്റെ കൂലിയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം തോമസിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സാധിക്കാതെ കഷ്ടപ്പെടുകയാണ്.

ചികിത്സാസഹായത്തിനായി വട്ടച്ചിറയിലെ നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ്, മെമ്പര്‍മാരായ ഗീതാ ചന്ദ്രന്‍, റംല മജീദ്, ഓമന രവീന്ദ്രന്‍, സാമൂഹിക പ്രവര്‍ത്തകന്‍ രാജന്‍ ഉറുമ്പില്‍, പി.എം. തോമസ്. ഷാജന്‍ ഈയ്യാലില്‍, ഇ.പി. രജീഷ് എന്നിവര്‍ സംസാരിച്ചു.

ഷാജന്‍ ഈയ്യാലിന്‍ (ചെയര്‍.), രാജന്‍ ഉറുമ്പില്‍ (കണ്‍.), തങ്കപ്പന്‍ ചരളയില്‍ (ഖജാ.) എന്നിവരടങ്ങുന്നതാണ് സഹായധന കമ്മിറ്റി. കൂരാച്ചുണ്ട് ഫെഡറല്‍ ബാങ്കില്‍ 10760100182903 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി. കോഡ്: എഫ്.ഡി.ആര്‍.എല്‍.0001076. ഫോണ്‍: 9495414058.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar