തലയാട്ട് വീട്ടുവളപ്പില്‍ ഗര്‍ത്തം രൂപപ്പെട്ടു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

തലയാട്ട് വീട്ടുവളപ്പില്‍ ഗര്‍ത്തം രൂപപ്പെട്ടു


എകരൂല്‍:കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ തലയാട്ട് പടിക്കല്‍ വയലില്‍ വീട്ടുവളപ്പില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടത് ജനങ്ങളെ ആശങ്കയിലാക്കി. ഒരങ്കോക്കുന്നുമ്മല്‍ സുധാകരന്റെ വീടിന്റെ പുറകിലായാണ് ഗര്‍ത്തം ഉണ്ടായത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ചീടിക്കുഴി, പേര്യമല, ഒരങ്കോക്കുന്ന് ഭാഗങ്ങളിലെ കുന്നിന്‍പ്രദേശങ്ങളില്‍ വിള്ളലും ഗര്‍ത്തവും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഭാഗങ്ങളില്‍ ഗര്‍ത്തങ്ങളും വിള്ളലുകളും രൂപപ്പെടുന്നത് വിദഗ്ധ സംഘം പരിശോധിച്ച് സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar