ഗെയില്‍: ഉദ്യോഗസ്ഥരെ വീണ്ടും തടഞ്ഞു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ഗെയില്‍: ഉദ്യോഗസ്ഥരെ വീണ്ടും തടഞ്ഞു


എകരൂല്‍: ഗെയില്‍ പാചകവാതക പൈപ്പ്‌ലൈനിനുവേണ്ടി അളന്ന സ്ഥലത്തുള്ള മരംമുറിക്കാനും നമ്പറിടാനും എത്തിയ ഉദ്യോഗസ്ഥരെ സ്ഥലമുടമകളും നാട്ടുകാരും തടഞ്ഞതിനാല്‍ തിരിച്ചുപോയി. ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് ശിവപുരം വില്ലേജില്‍പ്പെട്ട കാപ്പിയില്‍ ഭാഗത്താണ് പോലീസ് സംരക്ഷണത്തോടെ ഗെയില്‍ ഉദ്യോഗസ്ഥരെത്തിയത്.

കഴിഞ്ഞദിവസം ഇതേ ആവശ്യവുമായി എത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തിരിച്ചുപോയതാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.ബിനോയ് ഇടപെട്ട് അളന്നെടുത്ത ഭൂമിസംബന്ധമായ രേഖകള്‍ ഹാജരാക്കാന്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചൊവ്വാഴ്ച എത്തിയ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയ രേഖകളും വ്യക്തവും വസ്തുനിഷ്ഠവുമല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തിയിരുന്നു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar