പനിബാധിച്ച് മരിച്ചു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

പനിബാധിച്ച് മരിച്ചു


ബാലുശ്ശേരി: കരുമല കുറുഞ്ചേരി സൗഭാഗ്യയില്‍ സജിത്തിന്റെ (ഖത്തര്‍) ഭാര്യ അമൃത (29) പനിബാധിച്ചു മരിച്ചു. കിനാലൂര്‍ ചിന്ത്രമംഗലം മനത്താനത്ത് രാജന്‍-ശാന്ത ദമ്പതിമാരുടെ മകളാണ്.

ആറുദിവസം മുമ്പ് പനിബാധിച്ചതിനെത്തുടര്‍ന്ന് താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ടരമാസം പ്രായമുള്ള ഒരു ആണ്‍കുട്ടിയുണ്ട്. സഹോദരി: അക്ഷയ.

അമൃത ഭര്‍ത്താവിനൊപ്പം ഖത്തറിലായിരുന്നു. പ്രസവശുശ്രൂഷയ്ക്കായി ഇരുവരും നാട്ടിലേക്ക് വന്നിട്ട് ആറുമാസമേ ആയിട്ടുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം കരുമലയിലെ ഭര്‍ത്തൃവീട്ടില്‍ സംസ്‌കരിച്ചു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar