ഇനി പുരുഷന്‍മാരെ സ്ത്രീകളുടെ വ്യാജ പരാതിയില്‍ കുടുക്കാനാകില്ല; ഡി.ജി.പിയുടെ സര്‍ക്കുലര്‍ - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ഇനി പുരുഷന്‍മാരെ സ്ത്രീകളുടെ വ്യാജ പരാതിയില്‍ കുടുക്കാനാകില്ല; ഡി.ജി.പിയുടെ സര്‍ക്കുലര്‍


തിരുവനന്തപുരം: സ്ത്രീകളുടെ വ്യാജ പരാതികളില്‍ പുരുഷന്‍മാരെ ഇനി കുടുക്കാനാകില്ല. ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വ്യാജ പരാതികളില്‍ പുരുഷന്‍മാര്‍ പീഡിപ്പിക്കപ്പെടുന്നത് തടയാനാണ് പുതിയ നടപടി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. സ്ത്രീകളുടെ വ്യാജ പരാതികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

ഭര്‍ത്താക്കന്‍മാര്‍ക്കെതിരെയും, ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും വരുന്ന ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി കുടുംബക്ഷേമ സമിതികള്‍ക്കു കൈമാറിയ ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാവൂ. ജീല്ലാ പോലീസ് മേധാവിമാര്‍ക്കയച്ച സര്‍ക്കുലറില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. ഗാര്‍ഹിക പീഡനം മാത്രമല്ല, മറ്റ് വ്യാജ പരാതികള്‍ക്കും പുതിയ സര്‍ക്കുലര്‍ ബാധകമാണ്.

വ്യാജ പരാതി നല്‍കുന്ന സ്ത്രീകള്‍ മാത്രമല്ല, ഇത് നല്‍കാന്‍ പ്രേരിപ്പിക്കുന്നവരും ശിക്ഷാനടപടി നേരിടേണ്ടിവരും. സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപീകൃതമായ കുടുംബക്ഷേമ സമിതികള്‍ കേസിലെ കക്ഷികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും, ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ഗാര്‍ഹികപീഡന പരാതിയില്‍ കേസെടുക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar