ചുരത്തോട് മല വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ചുരത്തോട് മല വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു


ബാലുശ്ശേരി:സമുദ്രനിരപ്പില്‍ നിന്ന് 1500 അടിയിലേറെ ഉയരത്തിലുള്ള പനങ്ങാട് പഞ്ചായത്തിലെ ചുരത്തോട് മല വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
സമശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ പ്രദേശത്തെ പ്രകൃതി മനോഹാരിതയും നീരൊഴുക്കുകളുമാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണം. ഈ മലമുകളില്‍ സ്വകാര്യ ഉടമസ്ഥതയില്‍ റിസോര്‍ട്ടുകള്‍ പണിതിട്ടുണ്ട്.

വയനാടന്‍ കാലാവസ്ഥയായതിനാല്‍ വിവിധ ഇനങ്ങളില്‍പ്പെട്ട പഴവര്‍ഗ ചെടികള്‍ ഈ മലമുകളില്‍ വളരുന്നുണ്ട്. തലയാട് അങ്ങാടിയില്‍ നിന്ന് ജീപ്പ് മാര്‍ഗം മലമുകളില്‍ എത്താന്‍ കഴിയും. ബാലുശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ടൂറിസം കോറിഡോര്‍ പദ്ധതിയില്‍ ചുരത്തോട് മലയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലമുകളിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥയാണ് വിനോദസഞ്ചാരികള്‍ക്ക് വിനയാകുന്നത്. മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന അരുവികളിലെ വെള്ളമാണ് മലമേഖലയിലെ താമസക്കാര്‍ കുടിവെള്ളമായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ നീരൊഴുക്ക് എക്കാലത്തും നിലനിര്‍ത്താനുള്ള സംവിധാനവും മലമുകളില്‍ ഒരുക്കിയിട്ടുണ്ട്.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar