തകര്‍ന്ന ബസ്സ്‌റ്റോപ്പിന്റെ അവശിഷ്ടങ്ങള്‍ നീക്കിയില്ല: യാത്രക്കാര്‍ക്ക് വിനയാകുന്നു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

തകര്‍ന്ന ബസ്സ്‌റ്റോപ്പിന്റെ അവശിഷ്ടങ്ങള്‍ നീക്കിയില്ല: യാത്രക്കാര്‍ക്ക് വിനയാകുന്നു


ബാലുശ്ശേരി: ലോറി ഇടിച്ചു തകര്‍ന്ന ബാലുശ്ശേരിമുക്കിലെ ബസ്സ്‌റ്റോപ്പിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തത് യാത്രക്കാര്‍ക്ക് വിനയാകുന്നു. റോഡിലേക്ക് തള്ളിനില്‍ക്കുന്ന ഇരുമ്പു കമ്പികള്‍കൊണ്ട് യാത്രക്കാരുടെ കാലുകള്‍ക്ക് മുറിവേല്‍ക്കുന്നുണ്ട്. ബാലുശ്ശേരി സര്‍ക്കാര്‍ ആസ്​പത്രിക്ക് സമീപമുള്ള ബസ്സ്‌റ്റോപ്പായതിനാല്‍ നിത്യേന ധാരാളം യാത്രക്കാര്‍ ഇവിടെ ബസ്‌കാത്തുനില്‍ക്കാറുണ്ട്. ബസുകള്‍ക്ക് സ്റ്റോപ്പിനു മുന്നില്‍ നിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.

ബാലുശ്ശേരി മുക്കിലെ ബസ്സ്‌റ്റോപ്പ് പുതുക്കി പണിയണമെന്ന് തിരനോട്ടം സാംസ്‌കാരികവേദി ആവശ്യപ്പെട്ടു. യോഗത്തില്‍ പി.കെ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. കെ.പി. ബാലന്‍, ഇ.കെ. ഗിരിധരന്‍, കെ. ഷാജി, സി.പി. ബാലരാമന്‍ എന്നിവര്‍ സംസാരിച്ചു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar