ബാലുശ്ശേരിമുക്കില്‍ റോഡ് തകര്‍ന്നു; ഗതാഗതം ദുസ്സഹം - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ബാലുശ്ശേരിമുക്കില്‍ റോഡ് തകര്‍ന്നു; ഗതാഗതം ദുസ്സഹം


ബാലുശ്ശേരി: കോഴിക്കോട് റോഡുകള്‍ സന്ധിക്കുന്ന ബാലുശ്ശേരിമുക്കില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് ചളിക്കുണ്ടായിമാറി. ഇതോടെ ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍വീണ് അപകടം സംഭവിക്കുന്നത് ഇവിടെ നിത്യസംഭവമാണ്.

റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് ഇടയ്ക്കിടെ പാറപ്പൂഴി നിരത്താറുണ്ടെങ്കിലും അതുകൊണ്ടൊന്നും പ്രയോജനമില്ലാത്ത സ്ഥിതിയാണുള്ളത്. റോഡ് തകര്‍ന്നതിനാല്‍ ഗതാഗതക്കുരുക്കില്ലാത്ത ദിവസങ്ങള്‍ കുറവാണ്.

അശാസ്ത്രീയമായി ഓവുചാല്‍ നിര്‍മിച്ചതിനാല്‍ ചളിവെള്ളം നടുറോഡിലൂടെ ഒഴുകുന്നതാണ് റോഡ്തകരാന്‍ കാരണമാകുന്നത്. മഴശക്തമാകുമ്പോള്‍ ചളിവെള്ളം റോഡരികിലെ കടകള്‍ക്കകത്തേക്കാണ് ഒഴുകുന്നത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതര്‍ കനിയാത്ത സ്ഥിതിയാണുള്ളത്


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar