ബാലുശ്ശേരി ബസ്സ്റ്റാന്‍ഡിനു സമീപം കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കെട്ടിക്കിടക്കുന്നു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ബാലുശ്ശേരി ബസ്സ്റ്റാന്‍ഡിനു സമീപം കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കെട്ടിക്കിടക്കുന്നു


ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനുസമീപം കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കെട്ടിക്കിടക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കംഫര്‍ട്ട് സ്റ്റേഷനുപിന്നില്‍ സ്വകാര്യവ്യക്തി കെട്ടിടം പണിയാന്‍ മണ്ണെടുത്ത കുഴിയിലാണ് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം കെട്ടിക്കിടക്കുന്നത്. കംഫര്‍ട്ട്‌സ്റ്റേഷന്റെ ടാങ്കില്‍നിന്ന് കുഴിയിലേക്കാണ് കക്കൂസ് മാലിന്യം ഒലിച്ചിറങ്ങുന്നത്. കുഴിയിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ കഴിഞ്ഞദിവസം നീക്കം ചെയ്തിരുന്നു. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുക് വളരുന്നതിനാല്‍ കുഴിക്കടുത്തുള്ള വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയുന്നില്ല.

ബാലുശ്ശേരിഅങ്ങാടി വ്യാപാരികള്‍ ശുചീകരിച്ചിരുന്നു. ബാലുശ്ശേരി സാംസ്‌കാരിക കേന്ദ്രത്തിനടുത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കാട് നിറഞ്ഞിരിക്കുകയാണ്. അങ്ങാടിയിലെ പൊതുസ്ഥലം ശുചീകരിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അങ്ങാടിയോട് ചേര്‍ന്ന് സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് മാലിന്യം നിറയുകയാണ്. മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar