കൈതപ്പൊയിലില്‍ ബസ്സപകടം- ആറു പേര്‍ മരിച്ചു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

കൈതപ്പൊയിലില്‍ ബസ്സപകടം- ആറു പേര്‍ മരിച്ചു


കോഴിക്കോട്: ദേശീയപാതയില് താമരശ്ശേരി അടിവാരത്തിന് സമീപം കൈതപ്പൊയിലില് അമിതവേഗതയിലെത്തിയ സ്വകാര്യബസും ജീപ്പിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില് ആറ് പേര് മരിച്ചു.

കൊടുവള്ളി കരുവൻപൊയിൽ‍ വടക്കേക്കര ഷാജഹാന്റെ മകൻ‍ മുഹമ്മദ് നിഷാൻ (എട്ട്),ഷാജഹാന്റെ മാതാവ് സുബൈദ (55)അബ്ദുറഹ്മാന്‍, ആയിഷ ലുഹ (ഏഴ്), ഫാത്തിമ ഷഹാന (അഞ്ച്), ജീപ്പ്​ ഡ്രൈവർ വയനാട്​ വടുവഞ്ചാൽ സ്വദേശി വി.സി. പ്രമോദ്​ എന്നിവരാണ്​ മരിച്ചത്.

വയനാട് ഭാഗത്ത് നിന്ന് വന്ന ജീപ്പിലേക്ക് കോഴിക്കോട് നിന്ന് വരികയായിരുന്ന രാജഹംസ എന്ന സ്വകാര്യബസ് കൂട്ടിയിടിച്ചാണ് അപകടം. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്ന കയറി വന്ന ജീപ്പിലേക്ക് ബസ് ഇടിച്ചുകയറി. ഇടിയുടെ ആഘാതം മാറും മുന്പേ പിന്നിലുണ്ടായിരുന്ന കാറും, അതിന് പിന്നിലുണ്ടായിരുന്ന ബസും ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില് ജീപ്പ് പൂര്ണമായും തകര്ന്നു.

അപകടം നടന്നയുടന് നാട്ടുകാര് രക്ഷാപ്രവര്ത്തനത്തനം തുടങ്ങി. പോലീസ് എത്തുമ്പോഴേക്കും പരിക്കേറ്റവരെ കിട്ടിയ വണ്ടികളില് മെഡി.കോളേജിലേക്ക് നാട്ടുകാര് മാറ്റി തുടങ്ങിയിരുന്നു

അപകടത്തില്പ്പെട്ടവരെ കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് നിന്ന് സുല്ത്താന് ബത്തേരിയിലേക്ക് പോയ സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar