വാർക്കപ്പണിക്കിടെ ആസ്പത്രിക്കെട്ടിടം തകർന്നുവീണു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

വാർക്കപ്പണിക്കിടെ ആസ്പത്രിക്കെട്ടിടം തകർന്നുവീണു


എകരൂല്‍ :  തലയാട് ഗവ. ആയുര്‍വേദ ആസ്​പത്രിയുടെ ഒന്നാംനില കെട്ടിടം വാര്‍ക്കുന്നതിനിടെ തകര്‍ന്നുവീണു. തൊഴിലാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. താഴെത്തെ നിലകളില്‍ രോഗികളും ഡോക്ടര്‍മാരും ജീവനക്കാരും ഉണ്ടായിരുന്നു. ഒ.പി.യില്‍ അന്‍പതോളം രോഗികളും എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30-നാണ് സംഭവം. വാര്‍ക്കത്തൊഴിലാളികളും സഹായികളും മറ്റുമായി മുപ്പതോളം പേരുണ്ടായിരുന്നു.

കോണ്‍ക്രീറ്റ് തുടങ്ങി ഒന്നാമത്തെ ബീമിനടുത്തെത്തിയപ്പോഴാണ് വലിയ ശബ്ദത്തോടെ കെട്ടിടം നിലംപതിച്ചത്. കോണ്‍ക്രീറ്റിടുന്നതിനായി പലക ഉറപ്പിച്ച ഇരുമ്പുതൂണ്‍ മുറിഞ്ഞുവീണതാണ് അപകടത്തിന് കാരണമായി പറയുന്നത്. ശബ്ദം കേട്ട ഉടനെ തൊഴിലാളികള്‍ പിറകോട്ട് മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വാര്‍ഡുകളില്‍ സുഖമില്ലാതെ തകര്‍ന്നുകിടക്കുന്ന ഇരുപതോളം പേരും ജീവനക്കാരും വലിയ ശബ്ദംകേട്ട് ഞെട്ടി. വെള്ളിയാഴ്ച പനങ്ങാട് ഗ്രാമപ്പഞ്ചായത്തിന്റെ വികസന ഫണ്ടില്‍നിന്നുള്ള 27 ലക്ഷംരൂപ വിനിയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. ആഴ്ചകള്‍ക്കുമുമ്പ് പലകയടിച്ച് കമ്പികെട്ടിയിട്ടിരുന്നതായി ആസ്​പത്രി ജീവനക്കാരും നാട്ടുകാരും പറഞ്ഞു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar