കേരളത്തില്‍ പി എസ് സി വഴി സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടുറങ്ങുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക് വേണ്ടി ഒരു ചോദ്യം, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആര്‍ക്കു വേണ്ടി?
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

കേരളത്തില്‍ പി എസ് സി വഴി സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടുറങ്ങുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക് വേണ്ടി ഒരു ചോദ്യം, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആര്‍ക്കു വേണ്ടി?


പ്രിയമുള്ളവരേ ആദ്യമേ പറയട്ടെ ഞാന്‍ ഒരു രാക്ഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധിയല്ല . ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത് എനിക്ക് വേണ്ടിയും അല്ല. നേരെ മറിച്ച് ഈ കേരളത്തില്‍ പി എസ് സി വഴി സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടുറങ്ങുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക് വേണ്ടിയാണ്. ഇത് അവഗണിക്കരുത്.എന്റെ ഒരു സുഹുര്‍ത്ത് എനിക്ക് അയച്ചു തന്ന ഒരു മെസ്സേജ് അതാണ്‌ എന്നെ ഇങ്ങനെ ഒന്ന് എഴുതാന്‍ പ്രേരിപ്പിച്ചത്.

489/2011 എന്ന കാറ്റഗറി നമ്പറില്‍ ഉള്ള ജൂനിയര്‍ അസിസ്റ്റന്റ്റ് വിവിധ വകുപ്പുകളില്‍ വിളിച്ചതില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പലരും സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം മറന്നു തുടങ്ങി. കാരണം ഒരു മാസം കൂടിയേ ഉള്ളൂ ആ ലിസ്റ്റിന്റെ കാലാവധി തീരുവാന്‍.

എന്തുകൊണ്ട് ഇവര്‍ക്ക് ഇത് ലഭിക്കുന്നില്ല എന്ന് നോക്കിയപ്പോള്‍ മനസ്സിലായൊരു കാര്യം 2012 ന് ശേഷം KSEB ഒരു ഒഴിവു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ്. കെ എസ് ഇ ബി യില്‍ മാത്രം 700 ല്‍ അധികം ഒഴുവുകള്‍ ഉണ്ട്. എന്നിട്ടും അത് പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ പല തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും അതിലൊന്നും തന്നെ തീരുമാനമായില്ല. മുഖ്യമന്ത്രീടെ കീഴിലുള്ള വകുപ്പായ GA(administrative vigilance cell) department 2017 februaryൽ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഈ പറഞ്ഞ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

ബഹു.മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് ഈ സർക്കാരിന്റെ കാലത്ത് ഒരു തസ്തികപോലും നഷ്ടപ്പെടില്ലെന്നും,ആദ്യ cabinet തീരുമാനം തന്നെ rank list നിലവിലുള്ള ഒഴിവുകൾ മുഴുവനും 10 ദിവസത്തിനകം pscക്ക് report ചെയ്യണമെന്നതായിരുന്നു സർക്കാർ നയം. അത് പോലും അട്ടിമറിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്
.
ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പലര്‍ക്കും ഇത് അവരുടെ അവസാനത്തെ പി എസ് സി ആണ്. അപ്പോള്‍ അവര്‍ക്കൊക്കെ ഇനി സര്‍ക്കാര്‍ ജോലി വെറും സ്വപ്നം മാത്രം…

കേരളത്തില്‍ ചെറുതും വലുതുമായി നിരവധി രാക്ഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടായിട്ടും ഇത്തരത്തില്‍ ഉള്ള ഒരു വിഷയം ഏറ്റെടുക്കാന്‍ എന്തേ എല്ലാവരും മടിക്കുന്നു??? ഒരു ഒഴിവു മാറിക്കിട്ടിയാല്‍ അവിടെ എങ്ങനെയെങ്കിലും കുടുംബത്തില്‍ ഉള്ളവരെ കയറ്റാമല്ലോ അല്ലെ?

കുടുംബത്തെ പല സ്ഥാനങ്ങളിലും കുത്തിതിരുകുന്ന ഇവിടുത്തെ രാക്ഷ്ട്രീയക്കാരോട് പറയാന്‍ ഇത്രമാത്രം
” കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആയിരിക്കണം ആദ്യം ജോലി ലഭിക്കേണ്ടത്, അല്ലാതെ കയ്യില്‍ കിട്ടുന്ന പണത്തിന്റെ മൂല്യം അളന്നിട്ടാകരുത്”

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഒരു ആറു മാസത്തേക്ക് എങ്കിലും ലിസ്റ്റ് നീട്ടുക അല്ലെങ്കില്‍ ഈ മാസം തന്നെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു അതിലേക്ക് നിയമനം നടത്തുക.

കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ ഒന്നും തന്നെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുവാന്‍ തയ്യാറാകുന്നില്ല. ഇവരൊക്കെ സത്യത്തില്‍ ആരുടെ കൂടെയാണ്???

പ്രിയപ്പെട്ടവരേ ഇതുപോലെ പല കാറ്റഗറിയിലും ലിസ്റ്റ് കാലാവധി അവസാനിക്കാനായ് കിടക്കുന്നു. എവിടെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല.

പി എസ് സി എന്ന് സ്വപ്നം കണ്ടു നിങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ ഒന്ന് കൂടി ചിന്തിക്കുക, ഇവിടെ രാക്ഷ്ട്രീയത്തിന് നല്ല പ്രാധാന്യമുണ്ട് എന്ന സത്യം…..

എന്റെ പ്രിയപ്പെട്ട സുഹുര്തുക്കളെ നമ്മള്‍ വിചാരിച്ചാല്‍ ഈ ലിസ്റ്റിലും ഇതുപോലെ പല ലിസ്റ്റിലും ഉള്‍പ്പെട്ടിരിക്കുന്ന നമ്മുടെ സഹോദരിസഹോദരന്മാര്‍ക്ക് ചിലപ്പോള്‍ സര്‍ക്കാര്‍ ജോലി ലഭ്യമാകും… നമുക്കൊരുമിച്ചു ശ്രമിക്കാം ഇത് ബന്ധപ്പെട്ടവര്‍ക്ക് അരികിലെത്തുവാന്‍ വേണ്ടി..

                                                                                     ജിതിന്‍ ഉണ്ണികുളം 


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar