ലൈറ്റ് മെട്രോ - അടിയന്തര നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന്‍ എം പി - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ലൈറ്റ് മെട്രോ – അടിയന്തര നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന്‍ എം പികോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ സ്വപ്നമായിരുന്ന ലൈറ്റ് മെട്രോ പദ്ധതി തുടങ്ങുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിനും മുഖ്യമന്ത്രി പിണറായി വിജയനും ഫാക്സ് സന്ദേശമയച്ചു.

പന്നിയങ്കര മേൽപ്പാലത്തിന്റെ പ്രവൃത്തി 90ശതമാനം പൂർത്തീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്ടെ ഡി.എം.ആർ.സി ഓഫീസ് അടച്ചു പൂട്ടാനൊരുങ്ങുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് എം.പി സന്ദേശമയച്ചത്

കോഴിക്കോട് നഗരം ഗതാഗതതിരക്കുമൂലം നിശ്ചലമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ റോഡുകൾ വീതികൂട്ടാനുള്ള സാധ്യതകൾ ഏതാണ്ടവസാനിച്ചിരിക്കുന്ന സാഹചര്യത്തിൽ മറ്റൊരു പോംവഴി എന്ന നിലയിൽ ഈ പദ്ധതി ത്വരിതപ്പെടുത്തണമെന്ന് എം.പി അഭ്യർത്ഥിച്ചു,
പദ്ധതി സംബന്ധിച്ച വിശദമായ രൂപരേഖ കഴിഞ്ഞ സർക്കാർ 2015 ഓഗസ്റ്റ് 12 ന് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭ്യമാക്കൻ വേണ്ട മുൻ ഉപാധികളിൽ ഒന്നായ സമഗ്ര ഗതാഗത പദ്ധതി 2015 ഓഗസ്റ്റ് 27 ന് കേന്ദ്രസർക്കരിന് കൈമാറിയിട്ടുണ്ട്. 2509 കോടി രൂപയുടെ നിർദ്ദിഷ്ട പദ്ധതി എത്രയും പെട്ടന്ന് യാഥാർത്ഥ്യമാക്കണമെന്ന് എം.പി അഭ്യർത്ഥിച്ചു.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar