മനുഷ്യനു മാത്രമേ മുനുഷ്യനെ സഹായിക്കാന്‍ കഴിയൂ: പന്ന്യന്‍ രവീന്ദ്രന്‍ - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

മനുഷ്യനു മാത്രമേ മുനുഷ്യനെ സഹായിക്കാന്‍ കഴിയൂ: പന്ന്യന്‍ രവീന്ദ്രന്‍


തിരുവനന്തപുരം: മനുഷ്യനു മാത്രമേ മുനുഷ്യനെ സഹായിക്കാന്‍ കഴിയുകയുള്ളൂവെന്ന് മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍. പാവപ്പെട്ട രോഗികളെ സഹായിക്കുവാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ തുടക്കം കുറിച്ച വാട്‌സാപ്പ് കൂട്ടായ്മയായ ഒരുമ മെഡിക്കല്‍ കോളേജില്‍ വച്ചു സംഘടിപ്പിച്ച പ്രതിമാസ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം  ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എത്ര വലിയവനാണെങ്കിലും രോഗം വരും. ഉറ്റവര്‍ക്ക് മരുന്നു വാങ്ങിക്കൊടുക്കാന്‍ പറ്റാതെ വിഷമിക്കുന്ന അനേകര്‍ സമൂഹത്തിലുണ്ട്. അവരെ സഹായിക്കാന്‍ കഴിയുന്നത് വലിയൊരു കാര്യമാണ്. അവരവര്‍ ചെയ്യുന്ന നന്മയുടെ ഫലം ഭാവിയില്‍ക്കിട്ടുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. ഇതോടൊപ്പം മൂന്ന് നിര്‍ധന രോഗികള്‍ക്ക് ചടങ്ങില്‍ വച്ച് ധനസഹായം നല്‍കി.

മെഡിക്കല്‍ കോളേജ്, ആര്‍.സി.സി., ശ്രീചിത്ര, എസ്.എ.ടി. ആശുപത്രി എന്നിവിടങ്ങളില്‍ എത്തുന്ന രോഗികളെ സഹായിക്കുവാന്‍ ജീവനക്കാര്‍ തുടക്കം കുറിച്ച വാട്‌സാപ്പ് കൂട്ടായ്മയാണ് ഒരുമ. ഇതിലെ ഓരോ അംഗങ്ങളും സംഭാവന ചെയ്യുന്ന തുക ഈ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് നല്‍കുക എന്നതാണ് ഗ്രൂപ്പിന്റെ ഉദ്ദേശം. പ്രതിമാസ ധനസഹായ വിതരണത്തോടൊപ്പം, മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മെച്ചപ്പെട്ട ഭൗതികസാഹചര്യം ഒരുക്കുക, രക്തദാനസേന രൂപീകരിക്കുക, നേത്രദാന ക്യാമ്പ് സംഘടിപ്പിക്കുക, തുടങ്ങിയ വിവിധ പരിപാടികളും ഒരുമ ഏറ്റെടുത്ത് നടത്തുന്നുണ്ട്…. ശ്രീ.എ.എം.സഫീര്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ ഒരുമ അഡ്മിന്‍ സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു .. ശ്രീ.മനോജ് കൃതഞ്ജത രേഖപ്പെടുത്തി …. തെരുവോരത്ത് കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി സമൂഹ പ്രശംസ നേടിയ ശ്രീമതി.അശ്വതി ജ്വാല മുഖ്യാതിഥിയായി…. ചടങ്ങില്‍ വെച്ച് 3 നിര്‍ദ്ധന രോഗികള്‍ക്കായി 30,000 രൂപ വിതരണം ചെയ്തു…

ഡോ. ജയപ്രകാശ്, ഡി.ആര്‍. അനില്‍, എസ്. വിജയകുമാരന്‍ നായര്‍, ഒരുമ അഡ്മിന്‍മാരായ , ജയകുമാരന്‍ നായര്‍, അശോക് പി.എസ്., വികാസ് ബഷീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar