കിനാലൂര്‍ സിന്തറ്റിക് ട്രാക്കിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

കിനാലൂര്‍ സിന്തറ്റിക് ട്രാക്കിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു


എകരൂല്‍ : കിനാലൂര്‍ ഉഷ സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേന്ദ്ര കായിക യുവജന ക്ഷേമ മന്ത്രി വിജയ്‌ ഗോയാല്‍ അദ്ധ്യക്ഷത വഹിച്ചു. മലയാളത്തിലായിരുന്നു മോദിയുടെ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്.  അദ്ധ്യക്ഷപ്രസംഗത്തില്‍ വിജയ്‌ ഗോയാല്‍ കേരളത്തില്‍ സ്ഥലം നല്‍കുകയാണെങ്കില്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി തുടങ്ങുവാനുള്ള എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. 

ചടങ്ങിനു ശേഷം വിജയ്‌ ഗോയാലും പി ടി ഉഷയും, ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ കുട്ടികളും സിന്തറ്റിക് ട്രാക്കിലൂടെ ഓടിയത് വളരെ ജനശ്രദ്ധ പിടിച്ചുപറ്റി.  കേരള സ്പോർട്സ് മന്ത്രി എ സി മൊയ്ദീന്‍ , ഒ.രാജഗോപാൽ എം.എൽ.എ, രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ. തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

 

കൂടുതല്‍ വായന : ഉഷ സ്കൂള്‍ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ഇന്ന് 

 


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar